പ്രവാസി ക്ഷേമത്തിനുനേരെ മുഖം തിരിച്ച ബജറ്റ്- ഐ.വൈ.സി ബഹ്റൈൻ
text_fieldsമനാമ: കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രവാസികളുടെ നേരെ മുഖം തിരിക്കുന്ന ബജറ്റാണ്. രാജ്യത്തെ വരുമാനത്തിലും വളർച്ചയിലും പ്രധാന ഒരു പങ്കു വഹിക്കുന്നവരാണ് പ്രവാസി സമൂഹം. അവരുടെ ഉന്നമനത്തിനും മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുന്നതിനും ക്രീയാത്മകമായിട്ടുള്ള ഒരു പരിഗണനയും ഈ ബജറ്റിൽ നൽകിയിട്ടില്ല എന്ന് ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഘടകം ചെയർമാൻ നിസാർ കുന്നംകുളത്തിങ്കലും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റവും അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കോരി നൽകുന്ന പതിവ് ശൈലിയാണ് ഈ ബജറ്റിലും കാണാൻ സാധിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.