കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു
text_fieldsമനാമ: ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം.എൻ, പ്രേമലത എൻ.എസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഇഹ്ജാസ് അസ്ലം, സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരൻ അനുമോദന പ്രസംഗത്തിൽ രാജ്യത്തെ ഇന്ത്യൻ സ്കൂളുകളുടെ നേട്ടങ്ങളെ അഭിനന്ദിച്ചു. ഇന്ത്യൻ പാഠ്യപദ്ധതി പഠിപ്പിക്കാൻ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ സൗകര്യമൊരുക്കിയതിന് ബഹ്റൈന്റെ ദീർഘവീക്ഷണമുള്ള ഭരണനേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
കേന്ദ്രമന്ത്രി രാജ്യത്തെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുമായി സജീവമായ സംവാദവും നടത്തി. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സ്വാഗതം പറഞ്ഞു.
സ്കൂളിനെ പ്രതിനിധാനംചെയ്ത് പ്രിൻസ് നടരാജൻ മന്ത്രിക്ക് മെമന്റോ സമ്മാനിച്ചു. സ്കൂൾ ബാൻഡും സ്കൗട്ട് ആൻഡ് ഗൈഡ്സും മന്ത്രിയെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. മന്ത്രി സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാർ, ഐ.എസ്.ബി മാനേജ്മെന്റ്, രക്ഷിതാക്കൾ എന്നിവരുമായും ആശയവിനിമയം നടത്തി. വിദ്യാർഥികളായ രുദ്ര രൂപേഷ് അയ്യർ, ആരാധ്യ കെ. എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.