അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി അഞ്ചാം വർഷവും മികവ് നിലനിർത്തി
text_fieldsമനാമ: ടൈംസ് ഇന്റർനാഷനലിന്റെ മികവ് രണ്ടാം വർഷവും അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി നിലനിർത്തി. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനുള്ള ടൈംസ് ഹയർ എജുക്കേഷൻ ഇംപാക്ട് റാങ്കിങ് 2023ലെ മികവാണ് കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി നിലനിർത്തിപ്പോരുന്നത്. ലോകത്തെ വിവിധ 1591 യൂനിവേഴ്സിറ്റികളുടെ റാങ്കിങ്ങിലാണ് എ.എസ്.യു നേട്ടം നിലനിർത്തിയത്. സുസ്ഥിര വികസന സൂചികയിൽ വലിയ വളർച്ചയാണ് യൂനിവേഴ്സിറ്റി നേടിയത്.
മെച്ചപ്പെട്ട വിദ്യാഭ്യാസം, സുരക്ഷ, നീതി, കരുത്തുറ്റ സ്ഥാപനം, ലക്ഷ്യം നേടുന്നതിനുള്ള സഹകരണം, ലിംഗനീതി, അനീതി ഒഴിവാക്കാനുള്ള ശ്രമം, അനുയോജ്യ പ്രവർത്തനം, സാമ്പത്തിക വളർച്ച, മികച്ച ആരോഗ്യം, സുഭിക്ഷത, ദാരിദ്ര്യ നിർമാർജനം, വിദ്യാർഥികൾക്കിടയിൽ അവസര സമത്വം, വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ് എന്നീ മേഖലകളിലാണ് യൂനിവേഴ്സിറ്റി മികവിന് അർഹമായത്. യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഇമാർ കാകാ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി ഓരോരുത്തർക്കും ഈ നേട്ടത്തിൽ പങ്കാളിത്തമുണ്ടെന്നും ഏവർക്കും ആശംസ നേരുന്നതായും എ.എസ്.യു ചെയർമാൻ ഡോ. വഹീബ് അൽ ഖാജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.