ആഗോളതലത്തിൽ തലയെടുപ്പോടെ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി
text_fieldsമനാമ: ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ബഹ്റൈനിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ ആരംഭിച്ച ബഹ്റൈനിലെ പ്രമുഖ സർവകലാശാലയായ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിക്ക് (എ.എസ്.യു) ആഗോള സർവകലാശാല റാങ്കിങ്ങിൽ മികച്ച സ്ഥാനം.
ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യു.എസ് റാങ്കിങ്ങിൽ 539ാം സ്ഥാനത്താണ് എ.എസ്.യു. മുൻവർഷങ്ങളിലെ റാങ്കിങ്ങിൽ നിന്ന് അതിവേഗമാണ് സർവകലാശാല ഈ അഭിമാനകരമായ സ്ഥാനം നേടിയെടുത്തത്. 2024ലെ അറബ് റീജ്യൻ യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ അറബ് സർവകലാശാലകളിൽ 20ാം സ്ഥാനവും എ.എസ്.യുവിനാണ്.
യു.കെയിൽ പോകാതെ തന്നെ ബ്രിട്ടീഷ് ബിരുദം ബഹ്റൈനിൽ നേടാമെന്നത് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയുടെ മാത്രം സവിശേഷതയാണ്. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് സിവിൽ, ആർക്കിടെക്ചറൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോഴ്സുകളും നിയമം, ബിസിനസ് മാനേജ്മെന്റ്, തുടങ്ങിയ കോഴ്സുകളും ഇവിടെ നടത്തുന്നു.
ഈ കോഴ്സുകൾ പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ഇരട്ട ഡിഗ്രിയാണ് ലഭിക്കുക. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും 30 മുതൽ 40 ശതമാനം വരെ സ്കോളർഷിപ്പും ലഭിക്കും.
ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെല്ലാം ഭാവിയുടെ ആവശ്യകതകൾക്കനുസരിച്ചും പ്രാദേശിക, അന്തർദേശീയ വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ കോഴ്സുകളാണ് എ.എസ്.യു നൽകുന്നത്. നേതൃത്വശേഷി, ആശയവിനിമയം, മാനേജ്മെന്റ് കഴിവുകൾ എന്നിവ വളർത്തിയെടുക്കാനുതകുന്നതാണ് എ.എസ്.യു പ്രോഗ്രാമുകൾ.
ഉയർന്ന അക്കാദമിക് നേട്ടം കൈവരിച്ചവർ, അത്ലറ്റുകൾ, യൂനിവേഴ്സിറ്റി സ്പോർട്സ് ക്ലബുകളിൽ പങ്കെടുക്കുന്നവർ എന്നിവർക്കെല്ലാം സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. നിലവിൽ എ.എസ്.യുവിൽ പഠിക്കുന്ന വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും സ്കോളർഷിപ് ലഭിക്കും.
മികച്ച നിലവാരം പുലർത്തുന്നവരും സാമ്പത്തികമായി വെല്ലുവിളി നേരിടുന്നതുമായ വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് സപ്പോർട്ട് ഫണ്ടുമുണ്ട്. ഇന്റേൺഷിപ്പുകൾ, പ്രായോഗിക പരിശീലനം, വ്യവസായ പ്രമുഖരുമായുള്ള സഹകരണം എന്നിവ സമന്വയിപ്പിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതി വിദ്യാർഥികൾക്ക് അതത് മേഖലകളിൽ അനുഭവപരിചയം ഉറപ്പാക്കുന്നു. ഓരോ വിദ്യാർഥിയെയും പ്രത്യേകമായി പരിഗണിച്ച് കൗൺസലിങ്, ആരോഗ്യ സേവനങ്ങൾ എന്നിവ നൽകുന്നത് ഏത് വെല്ലുവിളികളെയും തരണം ചെയ്യാൻ വിദ്യാർഥികളെ സഹായിക്കുന്നു.
അതിവിശാലവും മനോഹരവുമായ കാമ്പസാണ് സർവകലാശാലയുടെ മറ്റൊരു പ്രത്യേകത. വിദഗ്ധരായ ഫാക്കൽറ്റികളും സർവകലാശാലയുടെ അധ്യയന നിലവാരത്തെ ലോകോത്തരമാക്കാൻ സഹായിച്ച ഘടകമാണ്. കൂടുതൽ വിവരങ്ങൾക്ക്, 00973-66633770 എന്ന വാട്സ്ആപ് നമ്പറിലോ , www.asu.edu.bh എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.