ഉപയോഗിച്ച പാഠപുസ്തകശേഖരണം: ബോക്സുകൾ സ്ഥാപിച്ചു
text_fieldsമനാമ: ഇൻഡക്സ് ബഹ്റൈൻ ഇന്ത്യൻ ക്ലബും ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് നടത്തിവരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണ പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ ശേഖരിക്കാനുള്ള ബോക്സുകൾ വിവിധ സംഘടന ആസ്ഥാനങ്ങളിൽ സ്ഥാപിച്ചു. ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം, കേരള കാത്തലിക് അസോസിയേഷൻ, സിറോ മലബാർ സൊസൈറ്റി, ശ്രീനാരായണ കൾചറൽ സെന്റർ, കാനൂ അയ്യപ്പക്ഷേത്രം, ഗുരുദേവ സോഷ്യൽ സെന്റർ, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ എന്നീ സംഘടന ആസ്ഥാനങ്ങളിൽ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽതന്നെ സ്ഥാപിക്കും. ഉപയോഗിച്ച പാഠപുസ്തകങ്ങൾ നൽകാൻ തയാറുള്ളവർ അവ പാക്ക് ചെയ്ത് ബോക്സുകളിൽ നിക്ഷേപിക്കണം. പുസ്തകങ്ങൾ ലഭിക്കുന്ന മുറക്ക് രജിസ്റ്റർ ചെയ്തവർക്ക് നൽകുമെന്നും ഇൻഡക്സ് ഭാരവാഹികളായ റഫീഖ് അബ്ദുല്ല, സാനി പോൾ, അനീഷ് വർഗീസ്, അജി ബാസി, നവീൻ നമ്പ്യാർ, ലത്തീഫ് ആയഞ്ചേരി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.