ഐ.സി.ആർ.എഫ് യോഗത്തിൽ കേന്ദ്രമന്ത്രി പങ്കെടുത്തു
text_fieldsമനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ് ) സാമൂഹിക പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും യോഗം സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തെ മന്ത്രി അഭിസംബോധന ചെയ്തു. മന്ത്രി അംഗങ്ങളുമായി സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, സെക്കൻഡ് സെക്രട്ടറിമാരായ ഇഹ്ജാസ് അസ്ലം ശൈഖ്, രവിശങ്കർ ശുക്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.