വെക്കേഷൻ ബൈബിൾ സ്കൂൾ ആരംഭിച്ചു
text_fieldsബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ ഉദ്ഘാടനം പാഠപുസ്തകം പ്രകാശനം ചെയ്ത് ഫാ. ഷാബു ലോറൻസ് നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആരംഭിച്ചു. സഭാ ട്രഷറർ ഷിബു കുമാർ, സൺഡേ സ്കൂൾ സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വികാരി ഫാ. ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്തു.
'നാം അതിജീവിക്കും' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ബ്ലെസൻ ലാൽ, സുജിൻ, അനു, ആഭിൻ, റിയ ബ്ലസൻ, ബിനിഷ എന്നിവർ നേതൃത്വം നൽകും.ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നായി 100ലധികം കുട്ടികളും സഭയിലെ സൺഡേ സ്കൂൾ അധ്യാപകരും പങ്കെടുത്തു.
ജൂലൈ 30 വരെ എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ ആറു വരെ പാട്ടുകളും കഥകളും പാഠങ്ങളും കളികളും ഉൾപ്പെടുന്ന ക്ലാസുകൾ നടക്കും. ഉദ്ഘാടന ചടങ്ങിൽ സഭാ സെക്രട്ടറി സി. വിജയൻ, അക്കൗണ്ടൻറ് ഷിബു കുമാർ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.