വിദേശത്തുനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റിന് ബഹ്റൈനിൽ അംഗീകാരം നേടാം
text_fieldsകോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ബഹ്റൈൻ പ്രവാസികൾക്കും പൗരൻമാർക്കും ബി അവെയർ ആപ് വഴി വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നേടാം. ലളിതമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റിന് അംഗീകാരം നേടാനുള്ള അവസരമാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഇതിനായി ബി അവെയർ ആപ്പിൽ ഇ-സർവിസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ 'Reporting issues about vaccination status' എന്ന ലിങ്ക് തിരഞ്ഞെടുക്കണം. തുടർന്നുവരുന്ന പേജിൽ മൂന്നാമത്തെ ഒാപ്ഷൻ (you took your vaccine in another country and you need to update your details) തിരഞ്ഞെടുക്കുക.അടുത്ത പേജിൽ സി.പി.ആർ നമ്പറിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കണം.
വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ
1. ബഹ്റൈനിൽ അടിയന്തര ഉപയോഗത്തിന് അനുമതി ഉള്ളതോ ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ചതോ ആയിരിക്കണം സ്വീകരിച്ച വാക്സിൻ
2. വിദേശത്തുനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ െഎ.ഡി കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം
3. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം
4. വിദേശത്തുനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട അേതാറിറ്റിയുടെ ഒൗദ്യോഗിക മുദ്രയുണ്ടാകണം
5. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിയിലോ അല്ലെങ്കിൽ പരിഭാഷയും അപ്ലോഡ് ചെയ്യണം
6. അപേക്ഷയോടൊപ്പം പാസ്പോർട്ടിെൻറ കോപ്പിയും അപ്ലോഡ് ചെയ്യണം.
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം
1. അപേക്ഷകെൻറ പൂർണ പേര്
(ഒൗദ്യോഗിക രേഖയിലുള്ളതിന് സമാനമായിരിക്കണം)
2. വാക്സിൻ വിശദാംശം
3. വാക്സിൻ ഉൽപാദകർ
4. ലോട്ട് നമ്പർ
5. ആദ്യ ഡോസ് സ്വീകരിച്ച തീയതി
6. രണ്ടാം ഡോസ് സ്വീകരിച്ച തീയതി (ബാധകമെങ്കിൽ)
7. വാക്സിൻ സ്വീകരിച്ച സ്ഥലം
(അനിവാര്യമല്ല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.