വാക്സിൻ പരീക്ഷണം: 3000ത്തിലധികം പേർ പങ്കാളികളായി
text_fieldsമനാമ: ബഹ്റൈനിൽ ആരംഭിച്ച കോവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഇതുവരെ 3000ത്തിലധികം പേർ പങ്കാളികളായതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ വിദഗ്ധനും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു.
യു.എ.ഇയിലെ നിർമിതബുദ്ധി കമ്പനിയായ ജി42 ഹെൽത്കെയറുമായി സഹകരിച്ച് 6000 വളൻറിയർമാരിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിൽ പങ്കാളിയാകാൻ താൽപര്യമുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്താവുന്നതാണ്. വിശദമായ ആരോഗ്യപരിശോധന നടത്തിയശേഷമാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.