Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2024 2:05 PM GMT Updated On
date_range 2 Dec 2024 2:05 PM GMTരണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsbookmark_border
മനാമ: രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി. കുഞ്ഞിപ്പള്ളി ചിറയിൽ പീടിക പറമ്പത്ത് ഷംസുദ്ധീൻ (47) ആണ് നിര്യാതനായത്.
തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ മാസം പതിനഞ്ചിന് ബഹ്റൈനിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു.
ട്യൂബി മുഷറഫ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഷംസുദ്ദീൻ. വർഷങ്ങളായി ബഹ്റൈനിലുള്ള ഷംസുദ്ധീൻ കോൾഡ് സ്റ്റോറുകളിലൂമ ഹോട്ടലുകളിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: നജ്മ. മൂന്നു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story