വാറ്റ്: ചില മേഖലകളിൽ ആശയക്കുഴപ്പം; പരിശോധന തുടരുന്നു
text_fieldsമനാമ: രാജ്യത്ത് മൂല്യ വർധിത നികുതി (വാറ്റ്) നടപ്പാക്കി മൂന്നു നാൾ പിന്നിടുേമ്പാൾ ചില മേഖലകളിൽ ആശയക്കുഴപ്പ ം തുടരുന്നതായി റിപ്പോർട്ട്. വാറ്റില്ലാത്ത സാധനങ്ങളെക്കുറിച്ചാണ് കാര്യമായ ആശയക്കുഴപ്പമുള്ളത്. വിതരണ ശൃം ഖയുടെ ഘട്ടങ്ങളിൽ നികുതി നൽകുന്നതുകൊണ്ട് തങ്ങൾ അഞ്ചു ശതമാനത്തിലധികം നികുതി തുക നൽകേണ്ടി വരുമോ എന്ന ആശങ് ക ചിലയാളുകൾ പങ്കുവെച്ചു. എല്ലാ സാധനങ്ങൾക്കും ബിൽ വാങ്ങി കൃത്യമായി പരിശോധിക്കുക എന്നതാണ് ഉപഭോക്താക്കൾ കബളി പ്പിക്കപ്പെടാതിരിക്കാൻ ചെയ്യേണ്ടതെന്ന് ഇൗ രംഗത്തുള്ളവർ പറഞ്ഞു. നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷനിൽ (എൻ.ബി.ടി) രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വാറ്റ് ചുമത്താനാകില്ല. ഇതിനായി സ്ഥാപനങ്ങൾ ടാക്സ് െഎഡൻറിഫിക്കേഷൻ നമ്പറും സ്വന്തമാക്കണം. ഇൗ നമ്പർ ഇൻവോയ്സുകളിൽ കാണിക്കണം. വാറ്റില്ലാത്ത സാധന^സേവനങ്ങൾ എന്നാൽ, ഇൗ സാധനങ്ങളുടെ ചില്ലറ വിൽപനയിൽ മാറ്റമുണ്ടാകാൻ പാടില്ല.
വാറ്റ് വരുന്നതോടെ, ഇൗ വർഷത്തിെൻറ ആദ്യ പാദത്തിലെ വിൽപനയെ ബാധിക്കുമെന്ന് വാറ്റ് ബാധകമാകുന്ന വ്യാപാര മേഖലകളിലുള്ളവർ കണക്കു കൂട്ടുന്നുണ്ട്. എന്നാൽ, അവസാന പാദമാകുേമ്പാഴേക്കും സ്ഥിതിഗതികൾ മാറുമെന്നും അവർ കരുതുന്നു. 2016ലെ ജി.സി.സി ഏകീകൃത വാറ്റ് കരാർ പ്രകാരം മേഖലയിൽ ഇൗ നികുതി സമ്പ്രദായം നടപ്പാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ബഹ്റൈൻ. യു.എ.ഇയും സൗദിയുമാണ് വാറ്റ് നിലവിൽ വന്ന മറ്റ് രാഷ്ട്രങ്ങൾ. വാറ്റുവന്നതോടെ, കോൾഡ് സ്റ്റോർ മേഖലയിൽ പല ഉൽപന്നങ്ങൾക്കും ലാഭ വിഹിതം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. 100ഫിൽസിനു വിൽക്കുന്ന പാലിന് ഇപ്പോൾ നികുതി കിഴിച്ച് 97 ഫിൽസ് വരുന്നതായാണ് ഇവർ പറയുന്നത്.
പലരുടെ കയ്യിലും ചില്ലറ കാണില്ല എന്നതിനാൽ, പാൽ 110ഫിൽസിന് വിൽക്കുക എന്നത് അപ്രായോഗികം ആണ്. 100ഫിൽസിനു വിൽക്കുന്ന ജ്യൂസ്, ക്രോയ്‌സൻറ് തുടങ്ങിയവയുടെയൊക്കെ സ്ഥിതി ഇതാണത്രെ. കൂടി വരുന്ന നടത്തിപ്പ് ചെലവുകൾ, ജോലിക്കാരെ കിട്ടാത്ത അവസ്ഥ ഇതൊക്കെ നിലനിൽക്കുേമ്പാൾ, ചില്ലറയിലുണ്ടാകുന്ന മാറ്റമാണെങ്കിൽ പോലും അത് നന്നായി ബാധിക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. വാറ്റ് നിലവിൽ വന്ന തോടെ രാജ്യത്തെ വിപണികളിൽ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയിട്ടുണ്ട്. വാറ്റ് കണക്കാക്കുന്നതിലെ പിഴവുകൾ പരിശോധിക്കുകയും അടിസ്ഥാന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ നികുതി ചുമത്തുന്നില്ല എന്ന് ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.
മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ സെൻറർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്.
വാറ്റ് ഇല്ലാത്ത ഉൽപന്നങ്ങൾക്ക് അധിക ചാർജ് ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. വാറ്റ് നിയമം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും അവഗണിക്കില്ലെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് ഇളവ് ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ പുറത്തുവിട്ടിട്ടുണ്ട്. എൻ.ബി.ടി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ചട്ടം.
ഇവർക്കാണ് ജനുവരി ഒന്നു മുതൽ പുതിയ നികുതി സമ്പ്രദായം ബാധകമായത്. 500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്. 37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.