വാറ്റ് നിയമലംഘനം: ആറു സ്ഥാപനങ്ങള്‍ക്ക് പൂട്ട്
text_fieldsമനാമ: വാറ്റ് നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആറു സ്ഥാപനങ്ങള്‍ വാറ്റ് നിയമം ലംഘിച്ചതായി കണ്ടെത്തി. ദേശീയ റവന്യൂ അതോറിറ്റിയും വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. ക്രമക്കേട് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടാനും പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ 133 സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ജനബിയ, ബുദയ്യ, മനാമ സൂഖ്, സനദ്, ഈസ്റ്റ് റിഫ, ഡെല്‍മണ്‍ സൂഖ്, ഗലേറിയ മാള്‍, ഹല പ്ലാസ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിയമം കൃത്യമായ രൂപത്തില്‍ നടപ്പാക്കുന്നതിനുള്ള ബേധവത്കരണവും നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവരില്‍നിന്ന് 10,000 ദീനാര്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.