വടകര സ്വദേശി നിര്യാതനായി
text_fieldsമനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര പുതുപ്പണം ഓതാം പറമ്പത്ത്മായന്‍ (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെ സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അടുത്ത ആഴ്ച കുടുബം നാട്ടില്‍ നിന്ന് വരാനിരിക്കെയാണ് മരണം. 13 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
കഴിഞ്ഞ ദിവസം രാത്രി മനാമയിലെ താമസ സ്ഥലത്ത്വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ഫൗസിയ. മക്കൾ: ഫൗമി, ഷംന, ആയിഷ. മരുമകന്‍: അബ്ദുല്‍ ഗഫൂര്‍ വട്ടക്കണ്ടി (ഖത്തര്‍). ബഹ്‌റൈനില്‍ ‘എനോവാ എനര്‍ജി ആൻറ് ഫെസിലിറ്റീസ് മാനേജ്മെൻറിൽ’ ടെക്‌നീഷ്യന്‍ ആയിരുന്നു. വടകര, പുതുപ്പണം, മൂരാട് പ്രദേശങ്ങളില്‍ വയറിംഗ്, പ്ലംബിങ് ജോലികള്‍ ചെയ്തിരുന്ന മായൻ പിന്നീട് പ്രവാസം തെരഞ്ഞെടുക്കുകയായിരുന്നു. പുത്തന്‍നട പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.