വാത്സല്യം പദ്ധതി പത്താം വർഷത്തിലേക്ക്; ഈ വർഷം 66 കുട്ടികളെ ഏറ്റെടുത്ത് പദ്ധതി വിപുലീകരിച്ചു
text_fieldsഈ വർഷത്തെ വാത്സല്യം വാർഷിക പദ്ധതി ഉദ്ഘാടനച്ചടങ്ങ്
മനാമ: ബഹ്റൈൻ വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി പത്താം വാർഷികവും ഇഫ്താർ മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽനിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം. ഒമ്പത് വർഷമായി പദ്ധതി തുടരുന്നു.
പുതുതായി 22 കുട്ടികളെക്കൂടി ഉൾപ്പെടുത്തി ഈ വർഷം 66 അനാഥ കുട്ടികളെ ഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു. ഈ വർഷത്തെ വാത്സല്യം വാർഷിക പദ്ധതിയിൽ ബഹ്റൈനിലെ പ്രമുഖ വ്യവസായിയും വില്യാപ്പള്ളി മുസ് ലിം ജമാഅത്ത് രക്ഷാധികാരികൂടിയായ എം.എം.എസ്. ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്പോൺസർ ചെയ്ത് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങളെ ഏൽപിച്ചു. പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ഓക്കേ കാസിം, നിസാർ ഉസ്മാൻ, ഗഫൂർ കൈപ്പമംഗലം, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് അഴിയൂർ, കുരുട്ടി മൊയ്തു ഹാജി, വിവിധ ജില്ല, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. എ.പി. ഫൈസൽ അധ്യക്ഷതവഹിച്ചു. ഇസ്ഹാഖ് പി.കെ സ്വാഗതവും സഹീർ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
എൻ.കെ. മൂസഹാജി, മജീദ് കല്ലേരി, സകീർ ചേരിപ്പൊയിൽ, കൂടത്തിൽ മൂസഹാജി, ഹാഷിം പി.പി, അനസ് ഏലത്ത, സമീർ മൈക്കുളങ്ങര, കപ്പി കുഞ്ഞമ്മദ്, അഫ്സൽ കീരപ്പള്ളി, സിറാജ് അമരാവതി, അഷ്റഫ് താനിയുള്ളതിൽ, നൗഫൽ, ജുനൈസ്, എസ്.കെ. അഷ്റഫ്, അസീസ് അരൂര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക് 0097339841984 എന്ന നമ്പറിൽ ബന്ധപ്പെടുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.