വേദിക് പെന്റാത്തലൺ 2024; നാളെ അദാരി പാർക്കിൽ
text_fieldsമനാമ: വേദിക് എ.ഐ സ്കൂൾസ്, സാന്റമോണിക്ക സ്റ്റഡി എബ്രോഡ്, ഐ ലേണിങ് എൻജിൻസ്, ബോബ്സ്കോ എജുക്കേഷൻ, പി.ഇ.സി.എ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെ വേദിക് പെന്റാത്തലൺ 2024 നവംബർ രണ്ടിന് മനാമ അദാരി പാർക്കിൽ നടക്കും.
മിഡിലീസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡായിരിക്കും വേദിക് പെന്റാത്തലൺ. ബഹ്റൈനിലെഎല്ലാ സ്കൂളുകളിൽനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുക്കും.
അന്താരാഷ്ട്ര തലത്തിൽ വിദ്യാർഥികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ഉന്നതവിജയം നേടുന്നതിനായി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഗ്ലോബൽ സ്കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം -GSEP- ഭാഗമായാണ് ഒളിമ്പ്യാഡ് നടത്തുന്നത്.
ലോകത്താകമാനമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പുകളും അഡ്മിഷനും നേടുന്നതിനും ഇന്റർവ്യൂകളിൽ ഉയർന്ന വിജയം കൈവരിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്ന ഈ പരിപാടി, ഇന്നത്തെ മത്സരാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് മികച്ച വിജയം നേടാൻ സഹായകമാകും.
മിഡിലീസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഒളിമ്പ്യാഡ് പരീക്ഷകൾ ഒരേവേദിയിൽ നടത്തപ്പെടുന്നു എന്ന പ്രത്യേകതയും വേദിക് പെന്റാത്തലൺ 2024 നുണ്ട്. നവംബർ രണ്ടിന് മനാമയിലെ അദാരി പാർക്കിൽ ഉച്ചക്ക് രണ്ടിനാണ് നടക്കുക.
മത്സര വിജയികൾക്ക് 1000 ദീനാറും അതിലധികവും കാഷ് പ്രൈസുകൾ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.vedhikcivilservicesclub.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 97333224458, 97333667740, 65006122 ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.