ബഹ്റൈനിലെ ഏറ്റവും വലിയ എജ്യുക്കേഷൻ ഇവന്റ് വേദിക് പെന്റാത്തലൺ 2024 ചരിത്രമാകും
text_fieldsമനാമ: വേദിക് എഐ സ്കൂളും സാന്റാമോണിക്കയും ബോബ്സ്കോ എഡ്യു ബഹ്റൈനും പീക്കാ ഇന്റർനാഷ്ണലുമായി സഹകരിച്ച് നവംബർ രണ്ടിന് മനാമ അദാരി പാർക്കിൽ നടത്തുന്ന വേദിക് പെന്റാത്തലൺ 2024 ചരിത്രമാകും. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡായിരിക്കും വേദിക് പെന്റാത്തലൺ. ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകളിൽ നിന്നുമുള്ള 5,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മത്സരപരിക്ഷയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31, വൈകിട്ട് അഞ്ചു വരെ ആണ്.
അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ഉന്നതവിജയം നേടുന്നതിനായി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗ്ലോബൽ സ്‌കിൽ എൻഹാൻസ് മെന്റ് പ്രോഗ്രാം -GSEP- ഭാഗമായാണ് ഒളിമ്പ്യാഡ് നടത്തുന്നത്. ലോകത്താകമാനമുള്ള സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകളും അഡ്മിഷനും നേടുന്നതിനും ഇന്റർവ്യൂകളിൽ ഉയർന്ന വിജയം കൈവരിക്കുന്നതിനുമാവശ്യമായ പരിശീലനം നൽകുന്ന ഈ പരിപാടി, ഇന്നത്തെ മത്സരാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ സഹായകമാകും.
മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഒളിംപ്യാഡ് പരീക്ഷകൾ ഒരേ വേദിയിൽ നടത്തപ്പെടുന്നു എന്ന പ്രത്യേകതയും വേദിക് പെന്റാത്തലൺ 2024 നുണ്ട്. നവംബർ രണ്ടിന് മനാമയിലെ അദാരി പാർക്കിൽ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക.
മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.vedhikcivilservicesclub.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 97333224458, 97333667740, 65006122 ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
വേദിക് പെന്റാത്തലൺ മൽസരങ്ങൾ വിദ്യാർഥികളൂടെ നിലവാരം വർധിപ്പിക്കും -മറിയം അൽ ദേൻ എം.പി
വേദിക് പെന്റാത്തലൺ 2024 മത്സരം വിദ്യാർത്ഥികളുടെ നിലവാരവും കഴിവുകളും വർധിപ്പിക്കാൻ സഹായകമാകുമെന്ന്, ലോഞ്ചിങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മറിയം അൽ ദേൻ എം.പി പറഞ്ഞു. വ്യത്യസ്‌ത തലത്തിലുള്ള മത്സരങ്ങളിലൂടെ വിദ്യാർഥികളുടെ കഴിവുകൾ വിലയിരുത്താനാകും. വിദ്യാഭ്യാസ പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. മൽസരങ്ങൾ വിദ്യാർഥികളൂടെ നിലവാരം വർധിപ്പിക്കും. പാർലമെന്റേറിയൻ എന്ന നിലയിൽ, രാവി തലമുറശ്യ പടുത്തുയർത്തുന്ന വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ താൻ പപ്പോഴും ശ്രമിക്കുമെന്നും അവർ പറഞ്ഞു.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി , വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം, ബോബ്‌സ്‌കോ ഹോൾഡിംഗ് സി.എം.ഡി, സ്ഥാപകനുമായ ബോബൻ തോമസ്, പി.ഇ.സി.എ ഇന്റർനാഷണൽ സി.ഇ.ഒ സി.എം. ജൂനിത്ത് എന്നിവരും ലോഞ്ചിങ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
മൽസര വിജയികൾക്ക് 1000 ദിനാർ ക്യാഷ് പ്രൈസ്
മൽസര വിജയികൾക്ക് 1000 ദിനാറും അതിലധികവും ക്യാഷ് പ്രൈസുകൾ ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സർവ്വകലാശാലകളിലെ സ്കോളർഷിപ്പുകളെക്കുറിച്ചും പ്രവേശനത്തെപ്പറ്റിയും അറിയാനവസരം നൽകുന്ന എക്സ്ക്ലൂസീവ് ഗൈഡൻസ് സെഷനിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സെഷനിൽ പങ്കെടുക്കാം. ലോകത്താകമാനമുള്ള സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകളും അഡ്മിഷനും നേടുന്നതിനും ഇന്റർവ്യൂകളിൽ ഉയർന്ന വിജയം കൈവരിക്കുന്നതിനുമാവശ്യമായ പരിശീലനം നൽകുന്നതാണ് പരിപാടി.
സെമിനാർ സമയം: രക്ഷാകർത്താക്കൾക്കുള്ള സെമിനാർ: 3:00 PM
- വിദ്യാർത്ഥികൾക്കുള്ള സെമിനാർ: 4:00 P
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.