പച്ചക്കറി വിളവെടുപ്പ് നടത്തി
text_fieldsമനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ഹോർട്ടികൾചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഹോർട്ടികൾചർ ക്ലബ് സൈറ്റിൽ സംഘടിപ്പിച്ച ചടങ്ങ് സ്കൂൾ ചെയർമാൻ അലി ഹസൻ ഉദ്ഘാടനം ചെയ്തു. ജൈവവിളകൾ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, കാലെ തുടങ്ങിയ ശൈത്യകാല പച്ചക്കറികളാണ് കുട്ടികൾ വളർത്തിയത്. ഇവ വിറ്റുകിട്ടിയ തുക ചാരിറ്റി സംഘടനകൾക്ക് നൽകും. ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമിൻ ഹുലൈവ, അബ്ദുൽ ഹക്കിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.