Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വെ​ളി​ച്ച​മാ​ണ്...

‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ സൗ​ഹൃ​ദ​സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
Velichamanu Thirudhuthar Friendship Meeting
cancel
camera_alt

1. ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ യൂ​നു​സ് സ​ലീം സം​സാ​രി​ക്കു​ന്നു 2. സ​ദ​സ്സ്

മ​നാ​മ: ‘വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ർ​ക്കി​ൾ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യി മു​ഹ​റ​ഖ് ഏ​രി​യ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ യൂ​നു​സ് സ​ലീം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ലോ​ക​ജ​ന​ത​ക്ക് ശാ​ന്തി​ദൂ​തു​മാ​യ് ക​ട​ന്നു​വ​ന്ന മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത ദ​ർ​ശ​നം എ​ല്ലാ​കാ​ല​ത്തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ന​വി​ക സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച ആ​ത്മ​നി​ർ​വൃ​തി​യു​ടെ തി​രു​വ​സ​ന്ത​മാ​ണ് പ്ര​വാ​ച​ക ജീ​വി​തം. സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ന്റെ നി​ല​നി​ൽ​പി​നാ​ധാ​ര​മാ​യി വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം ന​മു​ക്ക് കാ​ണി​ച്ചു​ത​രു​ന്നു. സ​മൂ​ഹ​ത്തി​ൽ സൗ​ഹൃ​ദ​വും ഐ​ക്യ​വും നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​ച​ക ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര പ​രി​പാ​ടി​ക്ക് അ​ബ്ദു​ൽ ഹ​ഖ് നേ​തൃ​ത്വം ന​ൽ​കി. എ.​എം. ഷാ​ന​വാ​സ്‌ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹേ​ബ ഷ​കീ​ബ് പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ച പ​രി​പാ​ടി​യി​ൽ സ​ലാ​ഹു​ദ്ധീ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഏ​രി​യ ക​ൺ​വീ​ന​ർ നൗ​ഷാ​ദ്, സ​മീ​റ നൗ​ഷാ​ദ്, നൗ​ഷാ​ദ് മീ​ത്ത​ൽ, അ​ബ​ദു​ൽ​റ​ഊ​ഫ്, ഷാ​കി​ർ ആ​ർ.​സി, ഇ​ജാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainVelichamanu ThirudutharFriendship Meet
News Summary - Velichamanu Thiruduthar' organized friendship meet
Next Story