Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതിസന്ധികൾക്കൊടുവിൽ...

പ്രതിസന്ധികൾക്കൊടുവിൽ വെങ്കിടാദ്രിയും മാര്‍ത്തമ്മയും നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
പ്രതിസന്ധികൾക്കൊടുവിൽ വെങ്കിടാദ്രിയും മാര്‍ത്തമ്മയും നാട്ടിലേക്ക് മടങ്ങി
cancel
camera_alt

ആന്ധ്ര സ്വദേശിയായ വെങ്കിടാദ്രിയെ പുനർജനി പ്രവർത്തകർ ഹമദ്​ വിമാനത്താവളത്തിൽനിന്ന്​ യാത്രയയക്കുന്നു

ദോഹ: പ്രതിസന്ധികൾക്കൊടുവിൽ ആന്ധ്ര സ്വദേശികളായ വെങ്കിടാദ്രിയും (46) മാര്‍ത്തമ്മ പാമുവും (31) നാട്ടിലേക്ക്​ മടങ്ങി. ഖത്തറിലെ ജീവകാരുണ്യ സംഘടനയായ 'പുനര്‍ജനി'യുടെ ഇടപെടലിലാണ്​ അവർക്ക്​ തുണയായത്​. വീട്ടുസഹായി ആയാണ് ആന്ധ്ര ഹൈദരാബാദ് സ്വദേശിയായ വെങ്കിടാദ്രി ഖത്തറിലെത്തിയത്. ഹൃദയാഘാതവും മസ്തിഷ്കാഘാതവും ബാധിച്ച്, ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ജനുവരി ഏഴ്​ മുതല്‍ ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങളെല്ലാം ലഭ്യമാക്കിയ പുനര്‍ജനി പ്രവര്‍ത്തകർ അദ്ദേഹത്തിന് ജന്മനാട്ടിലേക്കുള്ള യാത്രസൗകര്യവും ഒരുക്ക​ുകയായിരുന്നു. എച്ച്.എം.സിയുടെ ആംബുലന്‍സില്‍ ഞായറാഴ്​ച രാവിലെ ഹമദ് വിമാനത്താവളത്തിലെത്തിച്ച വെങ്കിടാദ്രി ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രയായത്.ഇതേ വിമാനത്തില്‍തന്നെയാണ് വിശാഖപട്ടണം സ്വദേശിനിയായ മാര്‍ത്തമ്മ പാമുവും നാട്ടിലേക്ക് പോയത്.

പക്ഷാഘാതവും മറ്റ് അസുഖങ്ങളും മൂലം ശയ്യാവലംബി ആയിരുന്ന മാര്‍ത്തമ്മക്ക്​ എച്ച്.എം.സിയുടെ മെഡിസിറ്റിയിലെ, ഇനായ ആശുപത്രിയിലാണ് ചികിത്സ ലഭിച്ചത്.ഇരുവരുടേയും യാത്രക്കാവശ്യമായ ചെലവിലേക്ക്​ അവരുടെ സ്പോൺസർമാർ, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ്​ ഫണ്ട്​ (ഐ.സി.ബി.എഫ്), റുമൈല ആശുപത്രി ജീവനക്കാർ എന്നിവരുടെ സഹായം ലഭിച്ചതായും പുനര്‍ജനി പ്രവര്‍ത്തകര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VenkatadriMarthammapunarjani
Next Story