Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​പ്പ​ള്ളി​യി​ലെ...

പു​തു​പ്പ​ള്ളി​യി​ലെ വി​ജ​യം പ്ര​വാ​സ ലോ​ക​ത്തി​ന്റെ കൂ​ടി വി​ജ​യം -രാ​ജു ക​ല്ലും​പു​റം

text_fields
bookmark_border
പു​തു​പ്പ​ള്ളി​യി​ലെ വി​ജ​യം പ്ര​വാ​സ ലോ​ക​ത്തി​ന്റെ കൂ​ടി വി​ജ​യം -രാ​ജു ക​ല്ലും​പു​റം
cancel

പു​തു​പ്പ​ള്ളി​യി​ലെ വി​ജ​യം പ്ര​വാ​സ ലോ​ക​ത്തി​ന്റെ കൂ​ടി വി​ജ​യം -രാ​ജു ക​ല്ലും​പു​റംമ​നാ​മ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ചാ​ണ്ടി ഉ​മ്മ​ന്റെ ച​രി​ത്ര​വി​ജ​യം ഒ.​ഐ.​സി.​സി​യു​ടെ​യും പ്ര​വാ​സ ലോ​ക​ത്തി​ന്റെ​യും കൂ​ടി വി​ജ​യ​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സ ലോ​ക​വു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ക​യും പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ എ​ക്കാ​ല​ത്തും അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. ചാ​ണ്ടി ഉ​മ്മ​ന്റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ.​ഐ.​സി.​സി​ക്ക് സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലും അ​തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ലും ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​രു​ണ​യു​ടെ​യും സ്നേ​ഹ​ത്തി​ന്റെ​യും രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വാ​ൻ ചാ​ണ്ടി ഉ​മ്മ​ന് ക​ഴി​യും എ​ന്ന പു​തു​പ്പ​ള്ളി​യു​ടെ വി​ശ്വാ​സ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഏ​ഴു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ മു​ഖ​ത്തേ​റ്റ ക​ന​ത്ത പ്ര​ഹ​രം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും ഏ​കോ​പ​ന​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ.​ഐ.​സി.​സി / ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും രാ​ജു ക​ല്ലും​പു​റം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandy Oommenbahrainputhuppally election
News Summary - Victory in Puthupalli is a victory for the expatriate world - Raju Kallumpuram
Next Story