വിനോദ് കുമാറിെന്റ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമനാമ: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ നിര്യാതനായ ആലപ്പുഴ സ്വദേശി വിനോദ് കുമാറിെന്റ (മഹേഷ്- 37) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച വൈകീട്ടുള്ള ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ നിന്ന് നോർക്ക ആംബുലൻസിൽ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. അൽ മൊയ്യാദ് കമ്പനിയിൽ ജീവനക്കാരനായിരുന്ന വിനോദ് കുമാർ ചെന്നിത്തല തൃപ്പെരുംതുറ താഴവന വീട്ടിൽ വിജയമോഹനൻ പിള്ള-ഇന്ദിരാമ്മ ദമ്പതികളുടെ ഏക മകനാണ്. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ രാഖി വിനോദും മകൾ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. വോയ്സ് ഓഫ് ആലപ്പിയാണ് ഇവർക്കുള്ള ടിക്കറ്റ് നൽകിയത്.
സുഹൃത്തുക്കൾക്ക് മൃതദേഹം കാണാൻ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.