Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ​ട്ടി​ട നി​ർ​മാ​ണ...

കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ലം​ഘ​നം; ക​ണ്ടെ​ത്താ​ൻ എ.​ഐ സം​വി​ധാ​നം

text_fields
bookmark_border
സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ ബ്യൂ​റോ
cancel
camera_alt

സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ ബ്യൂ​റോ

മ​നാ​മ: കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഇ​നി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) സം​വി​ധാ​നം. പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ ബ്യൂ​റോ (എ​സ്.​എ​ൽ.​ആ​ർ.​ബി) പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​ഗ്ര​ഹ ഇ​മേ​ജ​റി, എ​ർ​ത്ത് ഡാ​റ്റ അ​ന​ലി​റ്റി​ക്‌​സ് ക​മ്പ​നി​യാ​യ പ്ലാ​ന​റ്റ് ലാ​ബ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ക. ക​മ്പ​നി, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യാ​ല​യം, കൃ​ഷി മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ.​ഐ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കും.

ഉ​യ​ർ​ന്ന മി​ഴി​വു​ള്ള ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത് ഘ​ട​നാ​പ​ര​വും പാ​രി​സ്ഥി​തി​ക​വും ന​ഗ​ര​പ​ര​വു​മാ​യ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് എ​സ്.​എ​ൽ.​ആ​ർ.​ബി പ്ര​സി​ഡ​ന്റ് ബാ​സിം അ​ൽ ഹ​മ​ർ പ​റ​ഞ്ഞു.


കൃ​ത്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ രീ​തി​യി​ൽ ചി​ത്ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ്രൊ​സ​സ് ചെ​യ്യാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും എ.​ഐ​ക്ക് ക​ഴി​വു​ണ്ട്. അ​തു​വ​ഴി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​​മെ​ന്ന​തി​നു പു​റ​മെ സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കാ​നും ക​ഴി​യും. പു​തി​യ സം​വി​ധാ​നം രാ​ജ്യ​ത്തി​ന്റെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​ണ്.

ന​ഗ​ര ആ​സൂ​ത്ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. മാ​ത്ര​മ​ല്ല പ്ര​കൃ​തി​ദ​ത്ത​വും മ​നു​ഷ്യ​നി​ർ​മി​ത​വു​മാ​യ ഘ​ട​ക​ങ്ങ​ൾ മൂ​ല​മു​ള്ള പ്ര​കൃ​തി​നാ​ശം നി​രീ​ക്ഷി​ക്കാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationsBahrain NewsBuilding CodeAI System
News Summary - Violation of Building Code- AI system to find out
Next Story