Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയമലംഘനം;...

നിയമലംഘനം; ഒരാഴ്ചക്കിടെ 190 പേരെ നാടുകടത്തി

text_fields
bookmark_border
violation of law
cancel

മനാമ: കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്​തിരുന്നു. നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്​ തുടരുമെന്നും എൽ.എം.ആർ.എ വക്താക്കൾ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ്​ നടന്നത്​.

നാഷനാലിറ്റി, പാസ്​പോർട്ട്​ ആൻഡ് റെസിഡന്‍റ്​സ്​ അഫയേഴ്​സ് അതോറിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്​മെന്‍റ്​, പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. നിയമവിരുദ്ധ തൊഴിലാളികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്​ പരിശോധനകൾ സഹായിച്ചതായി എൽ.എം.ആർ.എ അവകാശ​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsViolation of lawDeporting
News Summary - Violation of the law; 190 people deported within a week
Next Story