ബഹ്റൈനിൽ നിയമലംഘനം; കഴിഞ്ഞയാഴ്ച 139 പേരെ നാടുകടത്തിയെന്ന് എൽ.എം.ആർ.എ
text_fieldsമനാമ: തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച 1,467 പരിശോധനകൾ നടത്തിയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. 139 നിയമലംഘകരെ നാടുകടത്തി.
പരിശോധന കാമ്പയ്നുകളിലും സന്ദർശനങ്ങളിലും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇവ നിയമപരമായ നടപടികൾക്ക് കൈമാറിയിട്ടുണ്ട്.
എല്ലാ ഗവർണറേറ്റുകളിലുമായി കടകളിൽ 1,436 പരിശോധനകൾ നടത്തി.
31 സംയുക്ത പരിശോധന കാമ്പയ്നുകളും നടത്തി. ക്യാപിറ്റൽ ഗവർണറേറ്റിൽ 16 കാമ്പയ്നുകളും മുഹറഖ് ഗവർണറേറ്റിൽ നാല് പരിശോധനകളും വടക്കൻ ഗവർണറേറ്റിൽ ഏഴ് കാമ്പയ്നുകളും സതേൺ ഗവർണറേറ്റിൽ നാല് കാമ്പയിനുകളും നടന്നു.
തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ലംഘനങ്ങളോ സമ്പ്രദായങ്ങളോ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh-ലെ ഇ ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ അറിയിക്കണം. ഫോൺ: 17506055.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.