Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ൽ, താ​മ​സ വി​സ...

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
Violation
cancel

മ​നാ​മ: തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മം ലം​ഘി​ച്ച​വ​രെ​യും രേ​ഖ​ക​ളി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം ഇ​തു​വ​രെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ​ത് 56,412 പ​രി​ശോ​ധ​ന​ക​ൾ. പ​രി​ശോ​ധ​ന​ക​ളെ​ത്തു​ട​ർ​ന്ന് 6,925 പേ​രെ നാ​ടു​ക​ട​ത്തി.

ഡി​സം​ബ​ർ 22 മു​ത​ൽ 28 വ​രെ 817 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 154 പേ​രെ നാ​ടു​ക​ട​ത്തി. 14 സം​യു​ക്ത കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ക​യും 43 നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​യു​ക്ത പ്ര​ചാ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലും കേ​ന്ദ്രീ​ക​രി​ച്ച​ത് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് (10). സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും മു​ഹ​റ​ഖ്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ ഒ​ന്ന് വീ​ത​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​കാ​ര്യ​ങ്ങ​ൾ, അ​ത​ത് ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രൈം ​ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ൻ​സി​ങ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ മ​ന്ത്രാ​ല​യം, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

തൊ​ഴി​ൽ വി​പ​ണി​യു​ടെ സ്ഥി​ര​ത​യെ​യും മ​ത്സ​ര​ക്ഷ​മ​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തോ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക സു​ര​ക്ഷ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തോ ആ​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന​താ​ണ് നി​ല​പാ​ട്. ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി രാ​ജ്യം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കു​ന്ന ശ​രി​യാ​യ പെ​ർ​മി​റ്റു​ക​ളി​ല്ലാ​തെ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും തൊ​ഴി​ലി​ല്ലാ​യ്മ കു​റ​യ്ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationBahrain NewsWork-residence visa rules
News Summary - Violation of work and residence visa rules
Next Story