തലമുറ സംഗമം ശ്രദ്ധേയമായി
text_fieldsവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്റൈൻ ഘടകം സംഘടിപ്പിച്ച തലമുറ സംഗമത്തിൽനിന്ന്
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്റൈൻ ഘടകം അൽ ഹിദായ സെൻററുമായി ചേർന്ന് ഓൺലൈൻ തലമുറ സംഗമം സംഘടിപ്പിച്ചു. അൽ ഹിദായ സെൻറർ മേധാവി ശൈഖ് സലാഹ് ബൂ ഹസൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്വീഫ് മദനി പ്രസംഗം വിവർത്തനം ചെയ്തു. 'കൂട്ടായ്മയുടെ ആവശ്യകത' വിഷയത്തിൽ വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് പ്രഭാഷണം നടത്തി.
'കൊറോണ നമ്മെ പഠിപ്പിച്ച പാഠങ്ങൾ' വിഷയത്തിൽ സൗദി അറേബ്യയിലേ ഡോ. ഹാറൂൻ സംസാരിച്ചു. ശൈഖ് അബ്ദു ബിൻ മസൂദ്, രിസാസ് സ്വലാഹി, സലിം പാറക്കടവ്, സി.ടി. യഹ്യ, ഷഫീഖ് സ്വലാഹി, അബ്ദുൽ ലത്തീഫ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ പ്രബോധനത്തിെൻറ നാൾവഴികൾ എന്ന വിഷയം അവതരിപ്പിച്ചു. യാക്കൂബ് ഈസ പരിചയം പുതുക്കൽ സെഷന് നേതൃത്വം നൽകി.
'ഓർമകളിലൂടെ ഒരു തിരിച്ചുവരവ്' സെഷൻ ഹംസ അമേത്ത് അവതരിപ്പിച്ചു. തൗസീഫ്, നഫ്സിൻ, ലത്തീഫ് ചാലിയം, അബ്ദുൽ വഹാബ് അമേത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. അൽ ഹിദായ മലയാളം വിഭാഗം പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് സ്വാഗതവും രിസാലുദ്ദീൻ മാലിക്കണ്ടി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.