എസ്.എൻ.സി.എസിൽ വിഷു-ഈദ് ആഘോഷം
text_fieldsമനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ വിഷു-ഈദ് ആഘോഷവും ഭരണസമിതിയുടെ ഗ്രാൻഡ് ഫിനാലെ ആഘോഷങ്ങളും വിപുലമായി കൊണ്ടാടി. വിഷുദിനത്തിൽ ഗുരു സന്നിധിയിൽ വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം ഉൾപ്പെടെ പ്രത്യേക ചടങ്ങുകൾ നടന്നു. അദാരി പാർക്ക് അങ്കണത്തിൽ ഘട്ടംഘട്ടമായി നടന്ന ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി ബഹ്റൈൻ പാർലമെന്റ് അംഗം അഹമ്മദ് സബ സൽമാൻ അൽ സലൂം പങ്കെടുത്തു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അനുകരണീയമായ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
വിശിഷ്ടാതിഥികളായി ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ്മ, മഹേഷ് ദേവ്ജി, യുനീകോ ഗ്രൂപ് ഓഫ് കമ്പനി തലവൻ ജയശങ്കർ, വ്യവസായ പ്രമുഖനും ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
ഐ.സി. ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി രാജപാണ്ഡ്യൻ വർധപ്പിള്ള, ബോർഡ് മെംബർ മിഥുൻ മോഹൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്ത്, കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ കുമാർ, ജി.കെ. നായർ, ഡോ. ജോൺ പനക്കൽ, പ്രദീപ് പുറവുങ്കര, രാജീവ് വെള്ളിക്കോത്ത്, ഇ.വി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. വിപുലവും വർണശബളവുമായ ആഘോഷങ്ങളും വിഭവസമൃദ്ധമായ വിഷുസദ്യയും ഹൃദ്യമായിരുന്നു.
എസ്.എൻ.സി.എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മേൽനോട്ടത്തിൽ, മുൻ വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി കൺവീനറായ ആഘോഷ കമ്മിറ്റിയിൽ സംഗീത ഗോകുൽ, ശ്രീകാന്ത് എം.എസ്, സൂരജ് കെ.കെ എന്നിവർ ജോയന്റ് കൺവീനർമാരായി പ്രവർത്തിച്ചു.
പ്രധാന ചടങ്ങുകളിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷ പ്രസംഗവും നടത്തി. മനീഷ സന്തോഷ് അവതാരകയായിരുന്നു. ആഘോഷ കമ്മിറ്റി കൺവീനർ പവിത്രൻ പൂക്കോട്ടി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.