ഐശ്വര്യസ്മൃതികളുമായി ഇന്ന് വിഷു
text_fieldsമനാമ: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സ്മരണകളുമായി മലയാളികൾ ഞായറാഴ്ച വിഷു ആഘോഷിക്കും. ഗൃഹാതുരത്വത്തിന്റെ ഓർമകളുണർത്തി കണിവെച്ചും വിഷുക്കൈനീട്ടം നൽകിയും ബഹ്റൈനിലെ മലയാളികളും വിഷു ആഘോഷമാക്കും. കണി കണ്ടുണരാൻ കണി വിഭവങ്ങളും നിരന്നുകഴിഞ്ഞു. വിഷുസദ്യ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് കുടുംബങ്ങൾ.
പുതുവസ്ത്രങ്ങളുടുത്ത് കുട്ടികൾ വിഷുക്കൈനീട്ടത്തിനായി കാത്തിരിക്കും. നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്. വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെ എത്തിയിരുന്നു. കണി മാങ്ങയും വെള്ളരിയും, കൊന്നയും അടക്കമുള്ള വിഷു വിഭവങ്ങൾ വാങ്ങാൻ ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിൽനിന്ന് വിഷു വിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. പല ഹൈപ്പർ മാർക്കറ്റുകളും ഹോട്ടലുകളും വിഷുസദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനായി നേരത്തെതന്നെ ബുക്കിങ് തുടങ്ങിയിരുന്നു. സദ്യ കിറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഷു ഓഫറുകൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെതന്നെ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.