Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ശ്വ​ക​ലാ ഇ​ൻ​ഡോ...

വി​ശ്വ​ക​ലാ ഇ​ൻ​ഡോ ബ​ഹ്റൈ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഫെ​സ്റ്റി​വ​ൽ ഇ​ന്ന്

text_fields
bookmark_border
bahrain viswakala samskarika vedhi members in press meet
cancel
camera_alt

ബ​ഹ്റൈ​ൻ വി​ശ്വ​ക​ലാ സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ വി​ശ്വ​ക​ലാ സാം​സ്കാ​രി​ക വേ​ദി 20ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വി​ശ്വ​ക​ലാ ഇ​ൻ​ഡോ ബ​ഹ്റൈ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഫെ​സ്റ്റി​വ​ൽ ഇ​ന്ന് ന​ട​ക്കും. ഗ​ൾ​ഫ് എ​യ​ർ ക്ല​ബി​ൽ വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റൈ​നി​ലെ മ​ന്ത്രി​മാ​ർ, പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ​നി​ന്നു​മു​ള്ള പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ നൃ​ത്തം, മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ഷ​രീ​ഫ്, സു​മി അ​ര​വി​ന്ദ്, യു​വ ഗാ​യി​ക അ​തി​യ ഷീ​ജു എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സു​രേ​ഷ് പ​ള്ളി​ക്ക​ര, സി​നി​മ സീ​രി​യ​ൽ താ​രം ശ്രീ​ല​യ റോ​ബി​ൻ, ക​ഥ​ക് ഡാ​ൻ​സ​ർ ഖ​ലീ​ൽ ആ​സ്വ​ർ എ​ന്നി​വ​രു​ടെ പെ​ർ​ഫോ​മ​ൻ​സു​ക​ളോ​ടൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും സ്വ​ദേ​ശി​ക​ളാ​യ ബ​ഹ്റൈ​ൻ ക​ലാ​കാ​ര​ന്മാ​രും ന​ട​ത്തു​ന്ന ക​ലാ​വി​രു​ന്നും വൈ​ബ് ഫെ​സ്റ്റി​ൽ ഒ​രു​ങ്ങു​ന്നു. ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ ഇ​വ​ന്‍റ് മാ​നേ​ജ​ർ. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു​വെ​ന്നും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് സി.​എ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത്രി​വി​ക്ര​മ​ൻ പാ​ടി​യ​ത്ത്, ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് മൂ​ത​ല​യി​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ മ​നോ​ജ്‌ പി​ല്ലി​ക്കോ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsViswakala Samskarika VedhiIndo-Bahrain Entertainment Festival
News Summary - Vishwakala Indo-Bahrain Entertainment Festival Today
Next Story