വിഷൻ യൂത്ത് വിങ് പ്രതിമാസ ക്ലാസ് ആരംഭിക്കുന്നു
text_fieldsമനാമ: അൽഫുർഖാൻ മലയാളം യുവജന വിഭാഗം വിഷൻ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ പഠന ക്ലാസ് ആരംഭിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യത്തിൽ യുവതലമുറയെ ആത്മീയമായും ഭൗതികമായും കൃത്യമായ ദിശയിലേക്ക് നയിക്കാൻ ഉതകുന്നതരത്തിലായിരിക്കും പഠന ക്ലാസിന്റെ ഘടനയെന്ന് ഭാരവാഹികൾ അറിയിച്ചു.
വളർന്നുവരുന്ന തലമുറയെ അവരുടെ കഴിവുകളെ അഭിവൃദ്ധിപ്പെടുത്തുന്നതിനും സമൂഹത്തിനും പാരത്രിക ജീവിതത്തിനും ക്രിയാത്മകമായി സംഭാവന ചെയ്യുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും കൊണ്ട് സജ്ജരാക്കുക, കഴിവുള്ള യുവനേതാക്കളുടെ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് യുവജന വിഭാഗം ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 33102646, 38092855
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.