ബഹ്റൈനിലേക്ക് വിസിറ്റ് വിസയിൽ വരുേമ്പാൾ ശ്രദ്ധിക്കാനേറെ
text_fieldsമനാമ: വിസിറ്റ് വിസയിലും ഇ-വിസിറ്റ് വിസയിലും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ വെറുതെ വന്നാൽ പണികിട്ടും. ബഹ്റൈൻ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും. ബഹ്റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിപ്പ് പ്രസിദ്ധീകരിച്ചു.
മാനദണ്ഡങ്ങൾ പാലിച്ചാണോ വിസിറ്റ് വിസയിൽ സന്ദർശകർ വരുന്നതെന്ന് ഉറപ്പാക്കാൻ ബഹ്റൈൻ ഇമിഗ്രേഷൻ അധികൃതർ പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ അറിയിപ്പുണ്ടായത്.
പ്രധാന നിബന്ധനകൾ ഇവയാണ്:
1. വിസിറ്റ് വിസ/ഇ-വിസിറ്റ് വിസയിൽ വരുന്ന യാത്രക്കാർക്ക് കൺഫേം ചെയ്ത് റിേട്ടൺ ടിക്കറ്റ് ഉണ്ടായിരിക്കണം.
2. ബഹ്റൈനിൽ താമസത്തിനുള്ള മതിയായ പണം കരുതിയിരിക്കണം. (ചുരുങ്ങിയത് 300 ദിനാർ അല്ലെങ്കിൽ തുല്യമായ തുക)
3. താമസിക്കുന്ന കാലത്തേക്കുള്ള ഹോട്ടൽ റിസർവേഷൻ.
ബഹ്റൈൻ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിബന്ധനകൾക്കൊപ്പം ഇൗ മാനദണ്ഡങ്ങളും പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബഹ്റൈനിലേക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ വിസിറ്റ് വിസയിൽ എത്തിയ ചില യാത്രക്കാരെ നിബന്ധനകൾ പാലിക്കാത്തതിനാൽ തിരിച്ചയച്ചിരുന്നു. ടിക്കറ്റിനും വിസക്കും മറ്റും വലിയ തുക ചെലവിട്ട് എത്തുന്ന യാത്രക്കാർക്ക് തിരിച്ചുപോകേണ്ടി വരുേമ്പാൾ കനത്ത നഷ്ടമാണ് നേരിടുന്നത്.
രേത്തെതന്നെ നിലവിലുള്ള വ്യവസ്ഥകളാണ് ഇതെങ്കിലും പലരും ശ്രദ്ധിക്കാറില്ലെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ടിക്കറ്റെടുക്കുേമ്പാൾ ട്രാവൽ ഏജൻസികൾ തന്നെ ഇക്കാര്യം യാത്രക്കാരെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.