രാജീവിന്റെ കുടുംബത്തിന് സഹായം നൽകി വോയ്സ് ഓഫ് ആലപ്പി
text_fieldsമനാമ: ഡിസംബർ 27ന് ബഹ്റൈനിൽ മരിച്ച രാജീവിന്റെ കുടുംബത്തിന് വോയ്സ് ഓഫ് ആലപ്പി അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ച 4.34 ലക്ഷം രൂപ സഹായം നൽകി. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളിയുടെയും ട്രഷറർ ഗിരീഷ് കുമാർ ജിയുടെയും സാന്നിധ്യത്തിൽ, പ്രസിഡൻറ് സിബിൻ സലിം സഹായത്തുക ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിക്ക് കൈമാറി.
തുക രാജീവിന്റെ ഒന്നരവയസ്സുള്ള ഏകമകന്റെ പേരിൽ സ്ഥിരനിക്ഷേപം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ രേഖകൾ കഴിഞ്ഞ ദിവസം രാജീവിന്റെ നാടായ ചെങ്ങന്നൂർ ചെറിയനാട് നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി യു.കെ. അനിൽ രാജീവിന്റെ അച്ഛന് കൈമാറി. വെൺമണി സബ് ഇൻസ്പെക്ടർ ജോയ് മത്തായി, വോയ്സ് ഓഫ് ആലപ്പി ഏരിയ ഗ്രൂപ് കോഓഡിനേറ്റർ അനൂപ് മുരളീധരൻ, ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ, ഗ്രൂപ് അംഗം അഭിലാഷ് മണിയൻ എന്നിവർ സന്നിഹിതരായിരുന്നു. വോയ്സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രാജീവ് സ്ട്രോക്ക് സംഭവിച്ച് അബോധാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു. കുടുംബത്തിെന്റ അവസ്ഥ മനസ്സിലാക്കി എട്ട് ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സഹായധനം സമാഹരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.