വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിക്ക് രൂപംനൽകി. സഗയ്യ റസ്റ്റാറന്റിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് പുത്തൻവേലി (പ്രസി), ഷിബിൻ സോളമൻ തെക്കേത്തലക്കൽ (സെക്ര), ലതീഷ് കുമാർ (ട്രഷ), രാകേഷ് രാജപ്പൻ (വൈസ് പ്രസി), വിഷ്ണു രമേശ് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ.
മാത്യു ജോൺ, സജു ഫിലിപ്, നിബു വർഗീസ്, എസ്. അഖിൽ ലാൽ, രതീഷ് സെബാസ്റ്റ്യൻ, കെ.കെ. ബിജു എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അനസ് റഹീം, അസി. സെക്രട്ടറി ബാലമുരളി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഏരിയ കോഓഡിനേറ്റർ അജു കോശി സ്വാഗതം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുമൻ സഫറുല്ല, ജഗദീഷ് ശിവൻ, സുവിത രാകേഷ്, ബാലമുരളി എന്നിവർ സംസാരിച്ചു. ഏരിയ കോഓഡിനേറ്റർ ലിജേഷ് അലക്സ് നന്ദി പറഞ്ഞു. മനാമ, സൽമാനിയ പ്രദേശത്തുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 36377837, 32309251 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.