‘വോയ്സ് ഓഫ് ആലപ്പി’ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം
text_fieldsമനാമ: ‘വോയ്സ് ഓഫ് ആലപ്പി’യുടെ രണ്ടാംഘട്ട മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ലേഡീസ് വിങ് അംഗം വിദ്യ പ്രമോദ് കാർഡ് ഏറ്റുവാങ്ങി. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ സന്നിഹിതരായിരുന്നു.
വോയ്സ് ഓഫ് ആലപ്പി അംഗങ്ങളാകുന്നവർക്ക് ബഹ്റൈനിലെ ഹോസ്പിറ്റലുകൾ, എക്സ്ചേഞ്ചുകൾ, ഗാരേജുകൾ, റസ്റ്റാറന്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ആനുകൂല്യങ്ങൾ നൽകിവരുന്നതായും, കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിൽ അംഗങ്ങളെ ഭാഗമാകാൻ സഹായിക്കുമെന്നും മെംബർഷിപ് സെക്രട്ടറി ജിനു ജി. കൃഷ്ണൻ അറിയിച്ചു. ജനുവരി 20ന് ആരംഭിച്ച കാമ്പയിൻ മാർച്ച് 31 വരെ ഉണ്ടായിരിക്കും.
സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റിയെ കൂടാതെ ലേഡീസ് വിങ്ങും ബഹ്റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഏരിയ കമ്മിറ്റികളും വോയ്സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മനാമ, ഗുദൈബിയ, ഉമൽഹസ്സം, മുഹറഖ്, സൽമാബാദ്, റിഫാ, സിത്ര, ഹമദ് ടൗൺ എന്നീ ഏരിയ കമ്മിറ്റികളും വോയ്സ് ഓഫ് ആലപ്പി കലാവിഭാഗത്തിന് കീഴിൽ കലാകാരന്മാരുടെ കൂട്ടായ്മയായ ‘അരങ്ങ് ആലപ്പി’, സ്പോർട്സ് വിങ്ങിന് കീഴിൽ ക്രിക്കറ്റ് ടീം, വടംവലി ടീം, ചാരിറ്റി വിങ്ങിന് കീഴിൽ മെഡിക്കൽ ടീം, ജോബ് ഹണ്ട് തുടങ്ങിയ നിരവധി പോഷക വിഭാഗങ്ങളും വോയ്സ് ഓഫ് ആലപ്പിക്ക് കീഴിൽ പ്രവർത്തിക്കുന്നു. അകാലത്തിൽ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കും, ചികിത്സക്കായി ഭീമമായ തുക ആവശ്യമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ള അംഗങ്ങൾക്കുമൊക്കെ ഇതിനോടകം സഹായമെത്തിക്കാൻ വോയ്സ് ഓഫ് ആലപ്പിക്ക് സാധിച്ചിട്ടുണ്ട്.
ബഹ്റൈനിലുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകുന്നതിന് വിളിക്കാം: 666 71 555 (ജിനു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.