വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ആരോഗ്യ സുരക്ഷ കാമ്പയിനിന്റെ ഭാഗമായി വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹമദ് ടൗണിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് 150 പേർ പ്രയോജനപ്പെടുത്തി.
വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി സഈദ് റമദാൻ നദ്വി ഉദ്ഘാടനം നിർവഹിച്ചു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള സമാജം മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ എൻ.കെ. വീരമണി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
സംഘടന രക്ഷാധികാരി ജിജു വർഗീസ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ഹോസ്പിറ്റൽ ഹെഡ് പ്യാരിലാൽ, ഏരിയ വൈസ് പ്രസിഡന്റ് കെ.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിനുള്ള ഉപഹാരം ഏരിയ കോഓഡിനേറ്റർ സന്തോഷ് ബാബു, പ്യാരിലാലിന് കൈമാറി. ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ദീപക് തണൽ, ജഗദീഷ് ശിവൻ, അജിത് കുമാർ, അനൂപ് മുരളീധരൻ എന്നിവർ സംബന്ധിച്ചു. ഏരിയ ജോയന്റ് സെക്രട്ടറി മുബാഷ് അബ്ദുൽ റാഷിദ് സ്വാഗതവും ട്രഷറർ ആദി പ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.