‘വോയ്സ് ഓഫ് ആലപ്പി’ അംഗത്വ വിതരണം
text_fieldsമനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി മെംബർഷിപ് വിതരണ ഉദ്ഘാടനം നടത്തി. സെക്രട്ടറി ജിനു ജി. കൃഷ്ണൻ, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ ചേർന്ന് ആദ്യ മെമ്പർഷിപ്പ് കാർഡ് കൈമാറി. വോയ്സ് ഓഫ് ആലപ്പിയിലെ മുതിർന്ന അംഗവും റിഫ ഏരിയ കമ്മിറ്റി അംഗവുമായ സുധാകരൻ ടി.കെ ആദ്യ അംഗത്വ കാർഡ് ഏറ്റുവാങ്ങി. ആലപ്പി ഫെസ്റ്റ് 2023ൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ജി ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. രണ്ടുമാസം നീണ്ടുനിൽക്കുന്ന മെംബർഷിപ് കാമ്പയിൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ വോയ്സ് ഓഫ് ആലപ്പിയുടെ മനാമ, ഗുദൈബിയ, ഉമ്മുൽ ഹസം, സൽമാബാദ്, റിഫ, ഹമദ് ടൗൺ, സിത്ര, മുഹറഖ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടക്കുക. ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മണി എക്സ്ചേഞ്ചുകൾ തുടങ്ങിയവയുടെ ഡിസ്കൗണ്ടുകൾകൂടി ലഭിക്കുന്ന രീതിയിലാണ് അംഗത്വകാർഡ് ക്രമീകരിച്ചിരിക്കുന്നത്. വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ താൽപര്യമുള്ള ബഹ്റൈനിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വിളിക്കാം 6667 1555 (ജിനു), 3318 4205 (ബാലമുരളി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.