‘വോയ്സ് ഓഫ് ആലപ്പി’ അംഗത്വ കാമ്പയിൻ
text_fieldsമനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’യുടെ സൽമാബാദ് ഏരിയ സമ്മേളനവും അംഗത്വ കാമ്പയിനും സൽമാബാദിലെ റൂബി റസ്റ്റാറന്റിൽ നടന്നു. ഏരിയ കമ്മിറ്റിയിലെ സീനിയർ അംഗം ഓമനക്കുട്ടന് അംഗത്വം നൽകി, വോയ്സ് ഓഫ് ആലപ്പി ജോയൻറ് സെക്രട്ടറി അശോകൻ താമരക്കുളം കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. വോയ്സ് ഓഫ് ആലപ്പി ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, ഏരിയ ഗ്രൂപ് കോഓഡിനേറ്റർ അനൂപ് മുരളീധരൻ, ഏരിയ കോഓഡിനേറ്റർ ലിബിൻ സാമുവൽ, എക്സിക്യൂട്ടിവ് അംഗം സനൽ കുമാർ, അംഗത്വ സെക്രട്ടറി ജിനു ജി. കൃഷ്ണൻ, ഏരിയ സെക്രട്ടറി അശ്വിൻ ബാബു, ട്രഷറർ അരുൺ രത്നാകരൻ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനത്തിൽ ഏരിയ വൈസ് പ്രസിഡന്റ് സി. ആർ. അനന്ദു, ജോയൻറ് സെക്രട്ടറി സി. ഫ്രാൻസിസ്, ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ സജീഷ് സുഗതൻ, അഭിലാഷ് മണിയൻ, സുജീഷ് പി എസ്, വിനീഷ്കുമാർ വിശ്വംഭരൻ എന്നിവരുൾപ്പെടെ അമ്പതോളംപേർ പങ്കെടുത്തു. സൽമാബാദ്, ടുബ്ലി, സെഹ്ല, ഇസാടൗൺ ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 3207 0363, 3509 3245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.