വോയ്സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsമനാമ: ആരോഗ്യ സുരക്ഷ കാമ്പയിനിന്റെ ഭാഗമായി വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമയിലെ അൽ റാബിഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുനടത്തിയ സൗജന്യ ക്യാമ്പ് 150 പേർ പ്രയോജനപ്പെടുത്തി. വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻ വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ബഷീർ അമ്പലായി, സെയ്ദ് ഹനീഫ് എന്നിവർ സംസാരിച്ചു.
വോയ്സ് ഓഫ് ആലപ്പിയുടെ ഉപഹാരം ഡോ. പി.വി. ചെറിയാനിൽ നിന്നും അൽ റാബിഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് ഡയറക്ടർ ഷൈജാസ് അഹ്മദ് ഏറ്റുവാങ്ങി. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, രക്ഷാധികാരി യു.കെ. അനിൽ, മനാമ ഏരിയ സെക്രട്ടറി ബിജു, ലേഡീസ് വിങ് പ്രസിഡന്റ് സുവിത രാകേഷ്, ക്യാമ്പ് കോഓഡിനേറ്റർ നിബു ഗീവർഗീസ്, ഡോ. ഹലീമ അബ്ദുള്ള എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ ലതീഷ് കുമാർ നന്ദി പറഞ്ഞു. അജു കോശി, ലിജേഷ് അലക്സ്, വിഷ്ണു രമേശ്, രതീഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.