വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടന തെരഞ്ഞെടുപ്പുകളുടെ ഭാഗമായി, ഗുദൈബിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീരാജ് രാജു (പ്രസിഡന്റ്), ബിജുമോൻ ശിവരാമ പണിക്കർ (സെക്രട്ടറി), രമേശ് രാമകൃഷ്ണൻ (ട്രഷറർ), സുമേഷ് കുമാർ (വൈസ് പ്രസിഡന്റ്), അരുൺ രവീന്ദ്ര കുറുപ്പ് (ജോയന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. സൈജു സെബാസ്റ്റ്യനെ സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും, ഹരിദാസ് മാവേലിക്കര, രാജേഷ് രാമചന്ദ്രൻ, സന്തോഷ് താമരപ്പള്ളി, സുബാഷ് കെ. പിള്ള, രഞ്ജിത്ത് വർഗീസ് എന്നിവരെ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ അനസ് റഹിം, ജി. ജിനു കൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
തെരഞ്ഞെടുപ്പ് നടപടികൾക്ക് മുന്നോടിയായി നടന്ന ഏരിയ സമ്മേളനം വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ 2022 -2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറർ സുമേഷ് കുമാർ വരവ് -ചെലവ് കണക്ക് അവതരിപ്പിച്ചു. മെംബർഷിപ് സെക്രട്ടറി ജി. ജിനു കൃഷ്ണൻ ആശംസകൾ അറിയിച്ചു. യോഗത്തിന് സൈജു സെബാസ്റ്റ്യൻ സ്വാഗതവും രമേശ് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ഗുദൈബിയ, ഹൂറ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുവാൻ 3664 8685 (ബിജു), 3423 0825 (ശ്രീരാജ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.