വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയക്ക് പുതിയ ഭാരവാഹികൾ
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ സമ്മേളനവും, 2025 -2026 വർഷത്തേക്കുള്ള സംഘടന തെരഞ്ഞെടുപ്പും ഹമദ് ടൗണിലെ കരീമാ ബിൽഡിങ്ങിൽ നടന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അധ്യക്ഷനായി.
2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഷഫീക്ക് സെയ്ദ് കുഞ്ഞും, വരവുചെലവ് കണക്ക് ഏരിയ കോഓഡിനേറ്റർ സന്തോഷ് ബാബുവും അവതരിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി മെംബർഷിപ് സെക്രട്ടറി ജിനു കൃഷ്ണൻ ജി, സ്പോർസ് വിങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ, എക്സിക്യൂട്ടിവ് അംഗം സന്തോഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് കുഞ്ഞച്ചൻ ഹരിദാസ് നന്ദി അറിയിച്ചു.
ഹമദ് ടൗൺ ഏരിയയുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ഷഫീഖ് സൈദുകുഞ്ഞ് (പ്രസിഡന്റ്), പ്രവീൺ പ്രസാദ് (സെക്രട്ടറി), റെയ്സൺ സുരേന്ദ്രൻ (ട്രഷറർ), സാരംഗ് രമേഷ് (വൈസ് പ്രസിഡന്റ്), കുഞ്ഞച്ചൻ ഹരിദാസ് (ജോയന്റ് സെക്രട്ടറി). അനൂപ് ശശികുമാർ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും, സജീവ് കുമാർ, വിഷ്ണു രാധാകൃഷ്ണൻ, അനീഷ് പുഷ്പാംഗതൻ, സുനിൽകുമാർ എന്നിവർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ സിബിൻ സലിം, ജിനു കൃഷ്ണൻ ജി, ബോണി ബോണി മുളപ്പാംപള്ളിൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
ഹമദ് ടൗൺ ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3325 9279 (പ്രവീൺ), 6666 1230 (ഷെഫീഖ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.