Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വോ​യ്‌​സ് ഓ​ഫ്...

‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ വ​നി​ത സം​രം​ഭ​ക​രെ ആ​ദ​രി​ക്കു​ന്നു

text_fields
bookmark_border
‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ വ​നി​ത സം​രം​ഭ​ക​രെ    ആ​ദ​രി​ക്കു​ന്നു
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ സം​രം​ഭ​ത്തി​ലൂ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വ​നി​ത സം​രം​ഭ​ക​രെ ‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ ആ​ദ​രി​ക്കു​ന്നു. സം​രം​ഭ​ത്തി​ലൂ​ടെ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് ജോ​ലി കൊ​ടു​ക്കാ​നും അ​ത് വ​ഴി അ​നേ​കം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​കു​ക​യും ചെ​യ്ത വ​നി​ത സം​രം​ഭ​ക​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി​ൽ സം​രം​ഭ​ക​രാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഏ​തൊ​രു വ​നി​ത​ക്കും ‘വു​മ​ൺ ഓ​ഫ് എ​ക്സ​ല​ൻ​സ് 2023’ അ​വാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

ഡോ. ​പി.​വി. ചെ​റി​യാ​ൻ, ജ​ഗ​ദീ​ഷ് ശി​വ​ൻ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​വാ​ർ​ഡി​നാ​യു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

അ​വാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത സം​രം​ഭ​ക​ർ ക​ഴി​ഞ്ഞ​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ voiceofalleppey.bh@gmail.com എ​ന്ന മെ​യി​ൽ ഐ.​ഡി​യി​ലേ​ക്ക് അ​യ​ക്ക​ണം.

അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ഒ​ക്ടോ​ബ​ർ 8. അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ഒ​ക്ടോ​ബ​ർ 13 ന് ​ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കു​ന്ന പൊ​തു​ച​ട​ങ്ങി​ൽ​വെ​ച്ച് ആ​ദ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3319 3710, 3385 6330 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntrepreneursWomenVoice of AlleppeyHonoringWomen of Excellence 2023
News Summary - Voice of Alleppey' honoring women entrepreneurs
Next Story