വോയ്സ് ഓഫ് ആലപ്പി ‘മേടനിലാവ് 2024’ ശ്രദ്ധേയമായി
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി വിഷു-ഈസ്റ്റർ -ഈദ് ആഘോഷം സംഘടിപ്പിച്ചു. ‘മേടനിലാവ് 2024’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആടുജീവിതം സിനിമയുടെ യഥാർഥ കഥാനായകൻ നജീബ് വിശിഷ്ടാതിഥിയായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയും മുൻ ബഹ്റൈൻ പ്രവാസിയുമായ നജീബിനൊപ്പം പത്നി സബിയത്ത്, ബെന്ന്യാമിനിലേക്ക് നജീബിന്റെ ജീവിതം എത്തിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി സുനിൽ പിള്ള എന്നിവരും പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് അനസ് റഹിം അധ്യക്ഷനായി.
സുനിൽ മാവേലിക്കര, വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ: പി.വി. ചെറിയാൻ, അനിൽ യു.കെ എന്നിവർ ചേർന്ന് നജീബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജോയന്റ് കൺവീനർ ഗോകുൽ കൃഷ്ണൻ എന്നിവർ നജീബിന് ഉപഹാരം നൽകുകയും ആക്ടിങ് പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് മൊമന്റോ കൈമാറുകയും ചെയ്തു. കൂടാതെ ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് നജീബിന്റെ പത്നി സബിയത്തിന് സ്നേഹോപഹാരം നൽകി.
ഗാനസന്ധ്യ, നാടൻ പാട്ടുകൾ, നൃത്തം, ഗെയിമുകൾ, സദ്യ തുടങ്ങിയവ മേടനിലവിന് മാറ്റുകൂട്ടി. രാഹുൽ ബാബു, ശിൽപ വിഷ്ണു എന്നിവർ അവതാരകനായി. ബോണി മുളപ്പാമ്പള്ളി, ഷാജി സെബാസ്റ്റ്യൻ, കെ.കെ. ബിജു, വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എന്നിവർ നേതൃത്വം നൽകി. ‘മേടനിലാവ് 2024’ വൻവിജയമാക്കിയ എല്ലാവർക്കും പ്രോഗ്രാം കൺവീനർ ജേക്കബ് മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.