വോയ്സ് ഓഫ് ആലപ്പി പൂവേ പൊലി 2024
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി ഓണത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുയോഗവും പൂവേ പൊലി 2024ന്റെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയ കമ്മിറ്റി പ്രതിനിധികളും വനിത വിഭാഗം ഭാരവാഹികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു.
ഡോ. പി.വി ചെറിയാൻ ചെയർമാനായി ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്കായി പത്തോളം വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ആയി ജഗദീഷ് ശിവനെയും, അസിസ്റ്റന്റ് കൺവീനറായി പ്രസന്നകുമാറിനേയും തെരഞ്ഞെടുത്തു. വോയ്സ് ഓഫ് ആലപ്പിയുടെ ഓണ സദ്യ ആദാരി പാർക്കിൽ വെച്ച് ഒക്ടോബർ നാലിന് വിവിധ കലാപരിപാടികളോടൊപ്പം നടത്താൻ തീരുമാനിച്ചു. ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.