വോയ്സ് ഓഫ് ആലപ്പി ചികിത്സ സഹായം നൽകി
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി അംഗവും മാവേലിക്കര കുറത്തിക്കാട് സ്വദേശിയുമായ കെ.ആർ. യേശുദാസിന് ചികിത്സ സഹായ തുക കൈമാറി. അംഗങ്ങളിൽനിന്നു സമാഹരിച്ച തുക അദ്ദേഹത്തിന് അയച്ചു. ഇതിന്റെ രേഖകൾ വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം തെക്കേക്കര പഞ്ചായത്ത് അംഗം ജി. ലേഖക്ക് കൈമാറി.
വോയ്സ് ഓഫ് ആലപ്പി സ്ഥാപക അംഗവും മുൻ ജോയിൻ സെക്രട്ടറിയുമായ അശോകൻ താമരക്കുളം, ലേഡീസ് വിങ് കോഓഡിനേറ്റർ ആശ സഹ്റ, വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ഗംഗ, സാമൂഹികപ്രവർത്തകരായ രാജഗോപാല കുറുപ്പ്, തങ്കച്ചൻ പലവിള, ഷാജി, ശ്രീകുമാർ, ശശീന്ദ്രൻ പിള്ള എന്നിവർ സന്നിഹിതരായിരുന്നു.
രണ്ടു മാസം മുമ്പ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് അർബുദം സ്ഥിരീകരിക്കുകയും തുടർചികിത്സക്ക് നാട്ടിലേക്കു പോകുകയുമായിരുന്നു. സാമ്പത്തികബുദ്ധിമുട്ട് മനസ്സിലാക്കിയ വോയ്സ് ഓഫ് ആലപ്പി അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ, ഏരിയ കോഓഡിനേറ്റർ അനൂപ് മുരളീധരൻ എന്നിവർ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.