വി.എസ്. നൗഷാദ് അലിക്ക് യാത്രയയപ്പ് നൽകി
text_fieldsമനാമ: നീണ്ട 37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വി.എസ്. നൗഷാദ് അലിക്ക് ബഹ്റൈൻ തെക്കേപ്പുറം കൂട്ടായ്മ ഊഷ്മളമായ യാത്രയയപ്പ് നൽകി. 1987ൽ ബഹ്റൈനിലെത്തിയ അദ്ദേഹം സെയിൽസ്മാൻ ആയാണ് ജോലി ആരംഭിച്ചത്. 1990 മുതൽ 99 വരെ രൂപം ടെക്സ്റ്റയിൽസിലും 1999 - 2008 കാലഘട്ടങ്ങളിൽ ദിവ്യാ ടെക്സ്റ്റയിൽസിലും സേവനമനുഷ്ഠിച്ചു. 2008 മുതൽ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു സേവനം. നൗഷാദ് വി.എസ് കഴിഞ്ഞ 37 വർഷത്തോളമായി ബഹ്റൈൻ തെക്കെപ്പുറം കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു. ഈ കാലയളവിൽ നൂറുകണക്കിന് നിരാലംബർക്ക് അത്താണിയായി പ്രവർത്തിക്കുവാൻ കഴിഞ്ഞ ചാരിതാർഥ്യവുമായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്.
യാത്രയയപ്പ് യോഗത്തിൽ ദിൽഷാദ് സ്വാഗതവും മൻസൂർ പി.വി മൊമെന്റൊയും നൽകി. ബഹ്റൈൻ തെക്കേപ്പുറം കൂട്ടായ്മയുടെ പാരിതോഷികം കബീർ (ബഹ്റൈൻ പൊലീസ് ) നൗഷാദിന് കൈമാറി. നവാസ്, ഗുൽസാർ, ഈസ, സലിം എസ്.ടി.സി, ശഹബീസ് പി.വി എന്നിവർ ആശംസയർപ്പിച്ചു. സമീർ മുച്ചുന്തി നന്ദി പറഞ്ഞു. പരിപാടിക്ക് ഗുലാം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.