ബഹ്റൈൻ മലയാളികളും തെരഞ്ഞെടുപ്പ് ചൂടിൽ
text_fieldsമനാമ: നാട്ടിൽ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുേമ്പാൾ പ്രവാസലോകത്തും അതിെൻറ അനുരണനം. തെരഞ്ഞെടുപ്പിനെ തുടർന്നുള്ള, കേരളത്തിലെ അപ്രതീക്ഷിതമായ രാഷ്ട്രീയ സംഭവങ്ങളാണ് പ്രവാസികൾക്കിടയിൽ ചർച്ചകൾക്കും സംവാദത്തിനും കാരണമാകുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾതന്നെ പ്രവാസി മലയാളികൾക്കിടയിൽ ചലനമുണ്ടായി.
ബഹ്റൈനിൽ ഏറ്റവും കൂടുതലുള്ള വടകരക്കാർക്കിടയിൽ ജയരാജെൻറ സ്ഥാനാർഥിത്വമായിരുന്നു പ്രധാന ചർച്ച. അവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തിയതോടെ അങ്കത്തട്ടിൽ തീപാറുമെന്ന വിലയിരുത്തലായി. കേരളത്തിലെ ഏറ്റവും പ്രവചനാതീതമായ മത്സരമാകും വടകരയിൽ നടക്കാൻ പോകുന്നതെന്ന തരത്തിലാണ് ചർച്ചകൾ. കഫറ്റീരിയകളിലും ബാച്ചിലേഴ്സ് റൂമുകളിലും മലയാളികൾ തിങ്ങിക്കൂടുന്നിടങ്ങളിലുമെല്ലാം വടകര വർത്തമാനം സജീവമാണ്. എന്നാൽ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണും കാതും അവിടേക്ക് തിരിഞ്ഞിരിക്കുകയാണ്.
രാഹുൽ ഗാന്ധി ചരിത്ര ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യു.ഡി.എഫ് അനുകൂലികളായ പ്രവാസികൾ പറയുേമ്പാൾ ഇടത് അനുകൂലികൾക്ക് രാഹുലിെൻറ സ്ഥാനാർഥിത്വത്തെ എതിർക്കാൻ നിരവധി കാരണങ്ങളുണ്ട്. പ്രധാന എതിരാളി ബി.ജെ.പി അല്ല ഇടതുപക്ഷമാണെന്ന സന്ദേശം ഉണ്ടാക്കാനും കോൺഗ്രസ്-ഇടത് ഭിന്നതക്കും വയനാട് സ്ഥാനാർഥിത്വം കാരണമാകുമെന്ന് ഇടത് അനുഭാവികൾ പറയുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തിന് ലഭിച്ച സുവർണാവസരമാണെന്ന നിലപാടാണ് പ്രവാസികളിൽ ചിലർക്ക്. വികസനകാര്യങ്ങളിൽ വയനാടിന് അനുകൂല നയം രൂപപ്പെടാൻ ഇത് കാരണമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.