നബിൽ അൽ ബുസയ്ദി ദക്ഷിണധ്രുവത്തിലേക്ക് നടക്കാൻ ഒരുങ്ങുന്നു
text_fieldsമനാമ: അറബ് പര്യവേക്ഷകനായ നബിൽ അൽ ബുസയ്ദി വീണ്ടും സാഹസികയുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനുള്ള ഒരുക്കത്തിലാണ്. വടക്കേധ്രുവത്തിൽ കൂടി 650 കിലോമീറ്റർ നടന്ന് ചരിത്രമെഴുതിയിട്ടുണ്ട്. ഇനി അൻറാർട്ടിക്ക തീരത്ത് നിന്ന് 1,000 കിലോമീറ്റർ അകലെയുള്ള ദക്ഷിണധ്രുവത്തിലേക്ക് നടക്കുന്ന ആദ്യ ജി.സി.സി പൗരൻ എന്ന ചരിത്രനേട്ടമാണ് ആഗ്രഹിക്കുന്നത്. അടുത്ത വർഷത്തോടെയായിരിക്കും ഇതിനുള്ള ശ്രമം. ബഹ്റൈനിൽ 14 വർഷങ്ങൾ ചെലവിട്ട വ്യക്തിയാണ് നബിൽ.
പിതാവ് ഗൾഫ് എയർ ജീവനക്കാരനായിരുന്നതിനാലാണ് ബഹ്റൈനിനിൽ 1998 മുതൽ 2011 വരെ താമസിച്ചിരുന്നത്. തെൻറ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമായിരുന്നു ബഹ്റൈനിലെ താമസകാലമെന്നും നബീൽ വ്യക്തമാക്കി. കുട്ടിക്കാലത്ത് ബഹ്റൈനിലെ സെൻറ് ക്രിസ്റ്റഫർസ് സ്കൂളിലായിരുന്നു ആദ്യ പഠനം. ഇൗ സ്കൂളിൽ സന്ദർശനം നടത്തി നബീൽ കുട്ടികളോട് അടുത്തിടെ സംവദിച്ചിരുന്നു. അപകടം പതിയിരിക്കുന്ന പാതകളെ കീഴടക്കി നിരന്തര യാത്രകൾ നടത്തി വിജയിച്ച ഇൗ സാഹസികൻ നിരവധി യാത്രാപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2010 ൽ എവറസ്റ്റ് കീഴടക്കുകയും തൊട്ടടുത്ത വർഷത്തിൽ അറ്റ്ലാൻറിക് സമുദ്രം കടന്നും കഴിവ് തെളിയിച്ചു.
2011 ലാണ് നബീലിെൻറ ആദ്യപുസ്തകമായ ‘ദ അറബ് ഹു റ്റുക് ഒാൺ ദ ആർട്ടിക്’ പുറത്തിറങ്ങിയത്. കൊടും ശൈത്യത്തിനെ അതിജീവിച്ചുകൊണ്ട് ആർട്ടിക്കിൽ 650 കിലോമീറ്റർ നടന്നുള്ള യാത്രാനുഭവങ്ങളായിരുന്നു അതിലുൾക്കൊള്ളിച്ചിരുന്നത്. മൈനസ് 32 മുതൽ 42 വരെയുള്ള തണുപ്പിനെ തോൽപ്പിച്ചുകൊണ്ട് നടത്തിയ യാത്ര നബീലിന് നൽകിയ ഉൗർജം വലുതായിരുന്നു. പുസ്തകം സഞ്ചാരികളിൽ പ്രശസ്തമാകുകയും ചെയ്തു. പുസ്തക രചനയിൽ നിന്നുള്ള വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുകയാണ് ഇദ്ദേഹത്തിെൻറ രീതി. വടക്കേ ധ്രുവത്തിൽകൂടിയുള്ള യാത്രാനുഭവം എഴുതിയതിെൻറ റോയൽറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ജി.സി.സി രാജ്യങ്ങളിലെ 50 സ്കൂളുകളിൽ സന്ദർശനം നടത്തുകയും വിവിധ രാജ്യങ്ങളിൽ ചാരിറ്റി പ്രവർത്തനം നടത്തുകയും ചെയ്തിട്ടുള്ള നബീൽ അൽ ബുസയ്ദിക്ക് യാത്ര ജീവിതകാലം മുഴുവൻ തുടരണമെന്ന ആഗ്രഹക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.