Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ ഫോ​ണി​ൽ...

പു​തി​യ ഫോ​ണി​ൽ ബെ​ന​ഫി​റ്റ്പേ വേ​ണോ; ആ​ദ്യം പ​ഴ​യ​തി​ൽ​നി​ന്ന്​ ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം

text_fields
bookmark_border
പു​തി​യ ഫോ​ണി​ൽ ബെ​ന​ഫി​റ്റ്പേ വേ​ണോ; ആ​ദ്യം പ​ഴ​യ​തി​ൽ​നി​ന്ന്​ ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം
cancel

മ​നാ​മ​: പ​ഴ​യ ഫോ​ൺ മാ​റ്റി പു​തി​യ ഫോ​ണി​ൽ ബെ​ന​ഫി​റ്റ്പേ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ? എ​ങ്കി​ൽ ഇ​നി ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​ദ്യം പ​ഴ​യ ഫോ​ണി​ൽ​നി​ന്ന് ബെ​ന​ഫി​റ്റ്പേ അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യ​ണം.

എ​ങ്കി​ൽ മാ​ത്ര​മേ പു​തി​യ ഫോ​ണി​ൽ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കൂ. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ മു​ന്നി​ൽ​ക​ണ്ടാ​ണ് ബെ​ന​ഫി​റ്റ്പേ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ പ​ഴ​യ ഫോ​ണി​ലെ ബെ​ന​ഫി​റ്റ്​​പേ ഓ​പ​ൺ ചെ​യ്ത് സെ​റ്റി​ങ്സി​ൽ ഡീ​ആ​ക്ടി​വേ​റ്റ് ഫീ​ച്ച​ർ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​ഴ​യ ഫോ​ൺ കൈ​വ​ശ​മി​ല്ലെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ ഫോ​ർ​മാ​റ്റ് ചെ​യ്ത​താ​ണെ​ങ്കി​ലോ സീ​ഫ് ഡി​സ്ട്രി​ക്ടി​ലെ ക​മ്പ​നി​യു​ടെ ഹെ​ഡ്ക്വാ​ർ​​ട്ടേ​ഴ്സി​ലു​ള്ള ക​സ്റ്റ​മ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ നേ​രി​ട്ട് ചെ​ല്ല​ണം.

ക​സ്റ്റ​മ​റു​ടെ ഐ​ഡ​ന്റി​റ്റി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യ​ശേ​ഷം അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്ത് ന​ൽ​കും. പ​ഴ​യ ഫോ​ണി​ലെ ബെ​ന​ഫി​റ്റ്​​പേ അ​ക്കൗ​ണ്ട് മ​റ്റാ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യം.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക​മ്പ​നി ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് ബെ​ന​ഫി​റ്റ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ആ​ന്റ് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്​​മെ​ന്റ് ത​ല​വ​ൻ അ​ഹ്മ​ദ് അ​ൽ​മ​ഹ്റി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ബെ​ന​ഫി​റ്റ് ക​മ്പ​നി​യി​ൽ​നി​ന്ന് ആ​രും ഉ​പ​യോ​ക്താ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് പാ​സ്​​വേ​ഡ്, ഒ.​ടി.​പി, ക​സ്റ്റ​മ​റു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ചോ​ദി​ക്കി​ല്ലെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഈ ​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ൽ അ​ത് ത​ട്ടി​പ്പി​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainBenefitPay
News Summary - Want BenefitPay on a new phone; Deactivate from old first
Next Story