Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമുദ്രത്തിനടിയിലെ...

സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​ ആഗസ്​റ്റിൽ തുറക്കും

text_fields
bookmark_border
സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​ ആഗസ്​റ്റിൽ തുറക്കും
cancel
camera_alt?????????? ????????????????? ????????? ???????? ?????? ???????? ??????? ??????????????????? ?????????????

മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ നിലവിൽ വന്നതായി ഗവൺമ​െൻറ്​ അധികൃതർ വാർ ത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്​റ്റിൽ ഇത്​ സന്ദർശകർക്കായി തുറന്ന്​ നൽകും. പാർക്കി​​െൻറ അവസാന ഘട്ട മിനുക്ക്​ പണികൾ നടന്നുവരികയാണ്​. വിപുലമായ സജ്ജീകരണങ്ങളുള്ളതും പാരിസ്ഥിതിക^സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണിതെന്ന ും അധികൃതർ വ്യക്തമാക്കി. സമുദ്രത്തിനടിയിലെ പാർക്കിലേക്ക്​ ബോയിങ്​ 747 വിമാനം പറന്നിറങ്ങുകയും ഇതിലെ യാത്രികർക്ക്​ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചുക്കൊണ്ട്​ വാട്ടർ തീം പാർക്കിലെ കാഴ്​ചകളും സൗകര്യങ്ങളും ആസ്വാദിക്കുകയും ചെയ്യാം. ദിയാർ അൽ മുഹറഖിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യാവസായിക, വ്യാപാര വിനോദ സഞ്ചാര വകുപ്പ്​ മന്ത്രി സയിദ്​ അൽസയനി, സമുദ്രത്തിനടിയിലെ വാട്ടർതീം രാജ്യത്തിന്​ അഭിമാനകരമായ പദ്ധതിയാണെന്ന്​ അഭിപ്രായപ്പെട്ടു. പൂർണ്ണമായും പാരിസ്ഥിതിക സൗഹൃദ പദ്ധതിയാണിത്​ എന്നതിൽ ഏറെ സന്തോഷമുണ്ട്​.

വാട്ടർതീം പാർക്കിലേക്കുള്ള ബോയിങ്​ 747 വിമാനം


കൃത്യമായ പരിസ്ഥിതി നിയമങ്ങൾ പാലിച്ച്​ പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട്​ പോകും. അന്താരാഷ്​ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടർതീം പാർക്ക്​ പ്രവർത്തിക്കുക. രാജ്യത്തി​​െൻറ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന​ും അദ്ദേഹം പറഞ്ഞു. 100,00 ചതുരശ്ര മീറ്ററാണ്​ പാർക്കി​​െൻറ വിസ്​തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക്​ ഡൈവ്​ ചെയ്യുന്നതിനുള്ള പ്ര​േത്യക സ്ഥലങ്ങളുമുണ്ട്​. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്​. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട്​ പോകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water them parkBahrain News
News Summary - water them park-bahrain-bahrain news
Next Story