Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 1:56 PM IST Updated On
date_range 21 April 2017 1:56 PM ISTകെ.എം.സി.സി ജീവജലം പദ്ധതി: 35ാമത്തെ കിണർ ഉള്ള്യേരിയിൽ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 51 ജീവജലം കിണർ പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ള്യേരി ഉള്ളൂരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നിർമ്മിച്ച കിണർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല നാടിന് സമർപ്പിച്ചു.
‘ശിഹാബ് തങ്ങൾ സ്മാരക ജീവജലം’ പദ്ധതിയിെല 35ാമത് കിണറാണിത്. കാരുണ്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സി. മാതൃകയാണെന്ന് ഉമ്മർ പാണ്ടികശാല പറഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് അബു ഹാജി പാറക്കൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് പ്രസിഡൻറ് നാസർ എസ്റ്റേറ്റ് മുക്ക്, ജനറൽ സെക്രട്ടറി ശുകൂർ തയ്യിൽ, കെ.അഹ്മദ് കോയ മാസ്റ്റർ, കെ.എം.സി.സി ജില്ല കോഓഡിനേറ്റർമാരായ അലി കൊയിലാണ്ടി, യൂസുഫ് കൊയിലാണ്ടി, ഹംസ പയ്യോളി, സി.എം.കോയ, നജീബ് കാക്കഞ്ചേരി, അലി നാറാത്ത് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതവും, അൻവർ ഉള്ളൂർ നന്ദിയും പറഞ്ഞു.രണ്ടുകിണറുകൾ കൂടി ഈ മാസം ഉദ്ഘാടനം ചെയ്യും. ബാക്കി കിണറുകൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story